കന്യാകുമാരിയിലെ ബാങ്കിലും ഹവാല ഇടപാട്
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ വാടിവീശ്വരത്തുള്ള സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് പണം തീവ്രവാദിസംഘടനകള്‍ക്ക് കൈമാറിയതായി സംശയം.
ഇതിനേതുടര്‍ന്ന് രഹസ്യന്വേഷണ എജന്‍സി ഉദ്വോഗസ്ഥര്‍ ബാങ്ക് ശാഖയിലെ കണക്കുകള്‍ പരിശോധിയ്ക്കുകയാണ്. 50,000 മുതല്‍ രണ്ട് കോടി രൂപവരെ രാജ്യത്തെ പലസ്ഥലങ്ങളിലുമുള്ള മുസ്ലിം തീവ്രവാദി സംഘടനകള്‍ക്ക് കൈമാറിയതായാണ് സംശയിയ്ക്കുന്നത്.
നസീര്‍ എന്നൊരാളുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയിരിയ്ക്കുന്നത്. ഈയാള്‍ വ്യാജ പേരും വിലാസവുമാണ് നല്‍കിയിരിയ്ക്കുന്നത്. ഇയാളുടെ അക്കൗണ്ട് വഴി വന്‍ തുകകള്‍ കൈമാറിയിട്ടുമുണ്ട്.നസീറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈയാള്‍ ഒളിവില്‍ പോയതായാണ് കരുതുന്നത്. തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളിലെ ബാങ്കുകളിലെ സംശയമുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദി സംഘടനകള്‍ക്ക് ഹവാല സംവിധാനം വഴി പണം കിട്ടിയതായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മുംബൈയില്‍ നടന്ന ബസ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയ്ക്കാണ് തെക്കേ ഇന്ത്യയിലെ തീവ്രവാദി ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയത്.
കേരളത്തില്‍ ഇതിന് സമാനമായി 350 ലേറെ കോടി രൂപ കൈമാറിയത് സംബന്ധിച്ച് കേസ് ഇപ്പോള്‍ നിലവിലുണ്ട്.












Click it and Unblock the Notifications