വിവാദം അവസാനിപ്പിക്കണമെന്ന് തങ്ങള്‍
മലപ്പുറം: ശൃംഗേരി മഠം സന്ദര്‍ശിച്ച താന്‍ സ്വയം തിലകം ചാര്ത്തിയതല്ലെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ വിശദീരണത്തിന്റെ അടിസ്ഥാനത്തില്‍ തിലക വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജനവരി മൂന്ന് വെള്ളിയാഴ്ച പാണക്കാടെ വീട്ടില്‍ വെച്ച് ശിഹാബ് തങ്ങളെ കണ്ട് മന്ത്രി ചെര്‍ക്കളം തിലക വിവാദം സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ശിഹാബ് തങ്ങള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
താന്‍ ശൃംഗേരി മഠത്തില്‍ പോയി തിലകം ചാര്ത്തിയിട്ടില്ലെന്നാണ് മന്ത്രി ചെര്‍ക്കളത്തിന്റെ വിശദീകരണം. ഡിസംബര്‍ ഒമ്പതിന് രാവിലെ സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്തെ ഒരു കമ്യൂണിറ്റി ഹാള്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിലാണ് താന്‍ സംബന്ധിച്ചത്. സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത എല്ലാ അതിഥികളുടെയും നെറ്റിയില്‍ ഉപചാര പൂര്‍വം കുറിതൊട്ടതായിരുന്നു. വിശ്വാസപരമായ പ്രശ്നമായതിനാല്‍ അപ്പോള്‍ തന്നെ മായ്ച്ചുകളഞ്ഞു. നെറ്റിയില്‍ തിലകം മാഞ്ഞുപോവാതെ കിടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
അന്യമതങ്ങളുടെ ആരാധനാരീതികളെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ സ്വന്തം മതാനുഷ്ഠാനുങ്ങളില് സൂക്ഷ്മത പാലിക്കേണ്ടതുണ്ടെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.
പാണക്കാട് തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുമായും ചെര്‍ക്കളം ചര്‍ച്ച നടത്തി. ചെര്‍ക്കളത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന് ഉമറലി തങ്ങള്‍ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications