കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദം അവസാനിപ്പിക്കണമെന്ന് തങ്ങള്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം: ശൃംഗേരി മഠം സന്ദര്‍ശിച്ച താന്‍ സ്വയം തിലകം ചാര്‍ത്തിയതല്ലെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ വിശദീരണത്തിന്റെ അടിസ്ഥാനത്തില്‍ തിലക വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ജനവരി മൂന്ന് വെള്ളിയാഴ്ച പാണക്കാടെ വീട്ടില്‍ വെച്ച് ശിഹാബ് തങ്ങളെ കണ്ട് മന്ത്രി ചെര്‍ക്കളം തിലക വിവാദം സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ശിഹാബ് തങ്ങള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

താന്‍ ശൃംഗേരി മഠത്തില്‍ പോയി തിലകം ചാര്‍ത്തിയിട്ടില്ലെന്നാണ് മന്ത്രി ചെര്‍ക്കളത്തിന്റെ വിശദീകരണം. ഡിസംബര്‍ ഒമ്പതിന് രാവിലെ സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്തെ ഒരു കമ്യൂണിറ്റി ഹാള്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിലാണ് താന്‍ സംബന്ധിച്ചത്. സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത എല്ലാ അതിഥികളുടെയും നെറ്റിയില്‍ ഉപചാര പൂര്‍വം കുറിതൊട്ടതായിരുന്നു. വിശ്വാസപരമായ പ്രശ്നമായതിനാല്‍ അപ്പോള്‍ തന്നെ മായ്ച്ചുകളഞ്ഞു. നെറ്റിയില്‍ തിലകം മാഞ്ഞുപോവാതെ കിടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

അന്യമതങ്ങളുടെ ആരാധനാരീതികളെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ സ്വന്തം മതാനുഷ്ഠാനുങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ടെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുമായും ചെര്‍ക്കളം ചര്‍ച്ച നടത്തി. ചെര്‍ക്കളത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന് ഉമറലി തങ്ങള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X