കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിം: വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികളെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആരോപിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് വിരുദ്ധമായി ജനവിരുദ്ധമായ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോവുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

പദ്ധതികള്‍ അനുവദിക്കുമ്പോള്‍ സ്വകാര്യ സംരഭകര്‍ പാലിക്കേണ്ട കാര്യങ്ങള്‍, സംരംഭകരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍, സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തണം. പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി എത്രമാത്രം തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന് വ്യക്തമല്ല.

മലമ്പുഴ, പെരിയാര്‍ നദികള്‍ക്ക് പുറമെ മീനച്ചല്‍, നെയ്യാര്‍ നദികളിലെയും വെള്ളം വില്‍ക്കാന്‍ നീക്കമുണ്ടെന്ന് സംശയമുണ്ട്. വെള്ളവില്പന പദ്ധതി ജിമ്മില്‍ അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അതിന് വിരുദ്ധമായാണ് ടി. എം. ജേക്കബ് പ്രസ്താവന പുറപ്പടുവിച്ചത്. ജിമ്മില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളില്‍ വെള്ള വില്പന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇടുക്കി, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ചെറുകിട ജലപദ്ധതികള്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ജിമ്മിന്റെ മറവില്‍ വന്‍തോതില്‍ സ്ഥലം വില്‍ക്കാന്‍ നീക്കമുണ്ട്. കടലില്‍ നിന്ന് മണല്‍ എടുക്കാനുള്ള പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമാവും-കത്തില്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X