ആദ്യ ഹജ് വിമാനം മെക്കയിലേക്ക് തിരിച്ചു
കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് സംഘം ജനവരി നാല് ശനിയാഴ്ച മെക്കയിലേക്ക് തിരിച്ചു.
നെടുമ്പാശേരിയില്‍ നിന്ന് ആദ്യ ഹജ് വിമാനം പുറപ്പെട്ടത് രാവിലെ എട്ട് മണിയ്ക്കാണ്. എയര്‍ ഇന്ത്യയുടെ എ ഐ 4911 വിമാനമാണ് ആദ്യ ഹജ് സംഘവുമായി മെക്കയിലേക്ക് തിരിച്ചത്.
സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ എയര്‍ ഇന്ത്യാ വിമാനം ചാര്‍ട്ടര്‍ ചെയ്താണ് നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. 3700 ഓളം പേരാണ് നെടുമ്പാശേരിയില്‍ നിന്ന് ഹജ് തീര്‍ഥാടനത്തിനായി പോവുന്നത്.












Click it and Unblock the Notifications