Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ മുന്നിലെത്തിക്കും

കോട്ടയം: കേരളത്തെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കോട്ടയത്തെ ഏറ്റുമാനൂരില്‍ മംഗളം എഞ്ചിനീയറിംഗ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങളും സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവുമാണ് പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തെ പിന്നിലാക്കിയത്.

മെറിറ്റിലും മാനേജ്മെന്റ് ക്വാട്ടയിലും 50 ശതമാനം വീതം സീറ്റില്‍ പ്രവേശനം നല്‍കുന്നതില്‍ എല്ലാ സ്വാശ്രയ പ്രൊഫണല്‍ കോളജുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോളജ് ഹോസ്റല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിര്‍വഹിച്ചു. റവന്യു മന്ത്രി കെ. എം. മാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പ്രസംഗിച്ചു.

നേരത്തെ രാമപുരത്തെ മാര്‍ ഇഗ്നേശ്യസ് കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+