ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്ന് നാല് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി.
മണ്ണന്തല സ്വദേശി ഗിരികുമാറിന്റെ ഭാര്യ അനുരാധ പ്രസവിച്ച കുട്ടിയെയാണ് അപരിചിതയായ ഒരു സ്ത്രീ തട്ടിക്കൊണ്ട് പോയത്. 2002 ഡിസംബര്‍ 30 നാണ് അനുരാധ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കൊച്ചുവേളി സ്വദേശി എന്ന് പരിചയപ്പെടുത്തി അനുരാധയെ സ്വയം സഹായിയ്ക്കാനെത്തിയ ഒരു സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ബിന്ദുവെന്നാണ് സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. ബന്ധുവിനെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്നും ഈ സ്ത്രീ പറഞ്ഞിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ ദിവസം ഈ സ്ത്രീ മുന്ന് തവണ അനുരാധയെ സന്ദര്‍ശിച്ചു. അനുരാധയോടൊപ്പം ഉണ്ടായിരുന്ന അമ്മ വസ്ത്രങ്ങള്‍ കഴുകാനായി പോയപ്പോള്‍ സഹായത്തിനും ഈസ്ത്രീ എത്തിയിരുന്നു. രക്ത പരിശോധനയ്ക്കായി കുട്ടിയെ ഈ സ്ത്രീ ആവശ്യപ്പെട്ടു. അനുരാധയുടെ അമ്മ പുറത്ത് കാത്ത് നില്‍ക്കുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആവശ്യപ്പെട്ടത്.
പുറത്ത് പോയ അമ്മ വന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതായി അനുരാധയ്ക്ക് മനസ്സിലായത്.
മെഡിയ്ക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കിയിരിയ്ക്കുകയാണ് ദമ്പതിമാര്‍. ആശുപത്രി ജീവനക്കാര്‍ക്കും ഈ തട്ടിപ്പില്‍ പങ്ക് ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications