വെള്ളം വില്‍ക്കുന്നതില്‍ തെറ്റില്ല: പിള്ള
തിരുവനന്തപുരം: നദികളിലെ വെള്ളം വ്യവസായാവശ്യത്തിന് വില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
എന്നാല്‍ പെരിയാറില്‍ വില്‍ക്കാന്‍ മതിയായ വെള്ളമില്ല. പകരം മൂവാറ്റുപുഴയാറിലെ വെള്ളം വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.
പുരോഗതിക്കായി മറ്റ് വിഭവങ്ങള്‍ വില്‍ക്കുന്നതു പോലെ വെളളവില്പനയെയും കണ്ടാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ എസ് എസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി മാപ്പ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി മാപ്പ് പറയുന്നത് ആദ്യമായല്ലെന്ന് പിളള പറഞ്ഞു.
യു ഡി എഫിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോള്‍ കെ പി സി സി പ്രസിഡന്റ് പറയുന്നതിന് എതിര് പറയാതെ ജീവിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി.












Click it and Unblock the Notifications