കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ തീരുമാനം റദ്ദാക്കണം: സുധീരന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പെരിയാറിലെ വെള്ളം വില്‍ക്കാനുള്ള പദ്ധതി സംബന്ധിച്ച മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്ന് വി. എം. സുധീരന്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ കെ. പി. മാധവന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സുധീരന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

അത്തരം തീരുമാനം മന്ത്രിസഭ എടുത്തിട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മന്ത്രി ടി. എം. ജേക്കബിന്റെ പ്രസ്താവന കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വെള്ളം വില്‍ക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് തിരുത്തേണ്ടത് യു ഡി എഫ് സര്‍ക്കാരാണ്. അതിനാണ് ജനം യു ഡി എഫിനെ വിജയിപ്പിച്ചത്.

നദീജലം വില്‍ക്കരുതെന്ന കെ പി സി സി ക്യാമ്പിലെ പ്രമേയം പൊതുജന വികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഇതിന് വിരുദ്ധമായി എടുത്തിട്ടുള്ള തീരുമാനം മന്ത്രിസഭ പുന:പരിശോധിക്കണം- സുധീരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X