യുഎസ്, പാക് സൈനികര്‍ തമ്മില്‍ വെടിവെപ്പ്
ഇസ്ലാമബാദ്: പാക്-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും യു എസ് സൈനികരും പാകിസ്ഥാന്‍ സൈനികരും തമ്മില്‍ കനത്ത വെടിവെപ്പ് നടന്നു.
ജനവരി മൂന്ന് വെള്ളിയാഴ്ചാണ് യുഎസ്-അഫ്ഗാന്‍ സൈനികരും പാകിസ്ഥാന്‍ സൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായത്. കഴിഞ്ഞ ആഴ്ച അവസാനത്തിലും ഇതുപോലെ വെടിവെപ്പ് നടന്നിരുന്നു.
ആള്‍ നാശമോ സ്വത്ത് നാശമോ ഉണ്ടായതായി അറിവില്ല. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്. സെക്രട്ടറി കോളിന്‍ പവലുമായും ജനറല്‍ മുഷാറഫ് ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
പാകിസ്ഥാന്റെ പ്രദേശത്ത് ഒരു റോക്കറ്റ് ലോഞ്ചര്‍ ഷെല്‍ വീണതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വെടിവെപ്പുണ്ടായത്.
ജോര്‍ജ് ബുഷുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ പാകിസ്ഥാന്‍കാര്‍ക്ക് യു എസില്‍ പുതിയ രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ കൊണ്ടുവന്നതില്‍ മുഷാറഫ് പ്രതിഷേധിച്ചു. യു സ് സൈന്യം പാകിസ്ഥാന്‍ പ്രവിശ്യയിലേക്ക് ആക്രമണം നടത്തരുതെന്ന് കോളിന്‍ പവലിനോട് ജനറല്‍ മുഷാഫ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications