അണുവായുധം: ഉപയോഗ തീരുമാനം പ്രധാനമന്ത്രിയ്ക്ക്
ദില്ലി: അണു ആയുധങ്ങളും മറ്റ് തന്ത്ര പ്രധാന ആയുധങ്ങളും നിയന്ത്രിയ്ക്കുന്നത് ഇനി മുതല്‍ പ്രത്യേക സേനാ കമാന്‍ഡ് ആയിരിയ്ക്കും. കേന്ദ്രമന്ത്രിസഭയുടെ സരക്ഷാ സമിതിയാണ് പ്രത്യേക കമാന്‍ഡിന് രുപം നല്‍കിയത്.
പുതിയ നയം അനുസരിച്ച് അണു ആയുധം ഉപയോഗിയ്ക്കുന്നതിനുള്ള അവസാന തീരുമാനം ഇനി പ്രധാനമന്ത്രിയാണ് എടുക്കേണ്ടത്. എന്തായാലും ഇന്ത്യ ആദ്യം അണു ആയുധം ഉപയോഗിയ്ക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഈ പ്രത്യേക കമാന്‍ഡിനെ നയിയ്ക്കാനായി ഒരു മേധാവിയെ സര്‍ക്കാര്‍ നിയമിയ്ക്കും. സര്‍ക്കാരിന്റെ ഈ തീരുമാനം ഇനി പ്രതിരോധ മന്ത്രാലയം അംഗീകരിയ്ക്കണം.
പുതിയ നയം അനുസരിച്ച് അണു ആയുധം ഉപയോഗിയ്ക്കുന്നത് സംബന്ധിച്ചകാര്യങ്ങള്‍ തീരുമാനിയ്ക്കാനായി ഒരു നടപ്പാക്കല്‍ സമിതിയും ഒരു രാഷ്ട്രീയ സമിതിയും രൂപീകരിയ്ക്കും. ഈ രാഷ്ട്രീയ സമിതിയാണ് ആയുധത്തിന്റെ ഉപയോഗം സംബന്ധിച്ച് അവസാന തീരുമാനം എടുക്കേണ്ടത്. പ്രധാനമന്ത്രിയാണ് രാഷ്ട്രീയ സമിതിയുടെ തലവന്‍.












Click it and Unblock the Notifications