ഫിലിം ഇന്‍സ്റിറ്റ്യൂട്ട് ഉദ്ഘാടനം മാര്‍ച്ച് 26ന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചിത്രാഞ്ജലി സ്റുഡിയോ സമുച്ചയത്തില്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങും.
മാര്‍ച്ച് 26ന് ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര-ടി വി അഭിനയത്തില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണ് തുടക്കത്തിലുണ്ടാവുക. സൗണ്ട് റെക്കോഡിഗിലും എഡിറ്റിഗിലും രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് കോഴ്സുകളും തുടങ്ങും.
കോഴ്സിന്റെ അടിസ്ഥാന യോഗ്യത ബിരുദമാണ്. പട്ടികജാതി-പട്ടികവര്‍ഗത്തിന് 10 ശതമാനം സംവരണമുണ്ടായിരിക്കും. 20 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയായിരിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
സ്വാശ്രയകോഴ്സുകളാണ് തുടങ്ങുന്നത്. അഭിനയ കോഴ്സിന് 6000 രൂപയും മറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് 45,000 രൂപ വീതവുമായിരിക്കും ഫീസ്.
ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉപദേശക സമിതിയില്‍ എം. ടി. വാസുദേവന്‍ നായര്‍, ഹരിഹരന്‍, ഡോ. ഇക്ബാല്‍, ശങ്കര്‍ മോഹന്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications