തന്നെയും മുരളിയേയും തെറ്റിയ്ക്കാന്‍ നോക്കണ്ടെന്ന് കരുണാകരന്‍
തൊടുപുഴ: തന്നേയും മുരളിയേയും തെറ്റിയ്ക്കാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍.
മാദ്ധ്യമങ്ങള്‍ ശ്രമിച്ചാല്‍ തങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നാണ് കരുണാകരന്‍ പറയുന്നത്. അവന്‍ എന്റെ മകനാണ് - കരുണാകരന്‍ പറഞ്ഞു. ഇടുക്കി ഡി സി സി യുടെ സ്വീകരണം ഏറ്റ് വാങ്ങിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിനെതിരെ താന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍കൊണ്ട് ഫലമുണ്ടായ. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനവും എടുക്കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു നല്ല മാറ്റമാണ്. കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications