Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയടച്ചില്ലെങ്കില്‍ പിഴ: ഹര്‍ജി നല്‍കി

കൊച്ചി: ആഴ്ചയിലൊരിക്കല്‍ വാണിജ്യസ്ഥാപനങ്ങള്‍ അടച്ചിട്ടില്ലെങ്കില്‍ പിഴയീടാക്കുമെന്ന തൊഴില്‍ വകുപ്പിന്റെ ഉത്തരവിനെതിരെ ഹൈ റേഞ്ച് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഇ. കാബകുമാര്‍ സൈമണ്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.

തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കുന്നതിന് ആഴ്ചയിലൊരിക്കല്‍ കടകളടക്കണമെന്ന കേരള ഷോപ്പ്സ് ആന്റ് കമ്മേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് ആക്ടിലെ വ്യവസ്ഥ പ്രകാരമാണ് തൊഴില്‍ വകുപ്പ് കടയടച്ചില്ലെങ്കില്‍ പിഴയീടാക്കാന്‍ നീക്കം നടത്തിയിരിക്കുന്നത്.

എന്നാല്‍ കടയുടമ തന്നെ ജോലി ചെയ്യുകയും ആഴ്ചയിലൊരിക്കല്‍ തൊഴിലാളികള്‍ക്ക് പല ദിവസങ്ങളിലായി അവധി നല്‍കുകയും ചെയ്യുന്ന വാണിജ്യസ്ഥാപനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അടച്ചില്ലെങ്കില്‍ പിഴയീടാക്കുന്നതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പിഴയീടാക്കാനുള്ള നീക്കമെന്നാണ് ആരോപണം.

തൊഴിലാളികളുടെ ക്ഷേമവും നല്ല തൊഴില്‍ സാഹചര്യവും ഉറപ്പുവരുത്താനും നിയമം കൊണ്ടുവരാന്‍ മാത്രമാണ് ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുള്ളതെന്നും തൊഴില്‍ വകുപ്പിന്റെ ഈ നീക്കം ഈ അധികാരത്തിന് അപ്പുറമാണെന്നും ചൂണ്ടിക്കാട്ടിക്കപ്പെടുന്നു. ചെറിയ കടകളും വാണിജ്യസ്ഥാപനങ്ങളും നടത്തുന്നവരെ തൊഴില്‍ വകുപ്പിന്റെ നടപടി പ്രതികൂലമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+