ഫിബ്രവരി ഒന്നിന് മലബാര്‍ മഹാസംഗമം
കണ്ണൂര്‍: ഫിബ്രവരി ഒന്നിന് നടക്കുന്ന മലബാര്‍ മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മലബാറിലെ തീയ്യ സമുദായത്തില്‍ പെട്ടവരെ സ്വാധീനിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് എസ് എന്‍ ഡി പി.
മലബാര്‍ മഹോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ സി പി എമ്മിനെ കടന്നാക്രമിക്കുന്നുണ്ട്. രക്തസാക്ഷികളുടെ എണ്ണം പെരുപ്പിക്കാനുള്ള കീഴ്വിഭാഗം മാത്രമായാണ് സി പി എം തീയ്യരെ കാണുന്നതെന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു.
സി പി എമ്മിലെ തീയ്യസമുദായത്തില്‍ പെട്ടവരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ മഹോത്സവവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെട്ട സി പി എം പ്രവര്‍ത്തകരില്‍ 95 ശതമാനവും തീയരാണെന്നാണ് എസ് എന്‍ ഡി പിയുടെ ആരോപണം. സി പി എം കോട്ടകളില്‍ സ്വാധീനമുറപ്പിക്കുക എന്നത് മാത്രം ലാക്കാക്കിയാണ് ഈ പ്രചാരണം.
തീയ്യരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്ത് അവരെ അക്രമങ്ങളിലേക്ക് തള്ളിവിടുകയാണ് സി പി എം ചെയ്യുന്നതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിക്കുന്നു.
അതേ സമയം എസ് എന്‍ ഡി പിയുടെ ഇത്തരം പ്രചാരണങ്ങളൊന്നും തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സി പി എം നേതൃത്വം. മലബാര്‍ സംഗമത്തില്‍ സി പി എമ്മുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ഗോവിന്ദന് എം എല്‍ എ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications