അതിശൈത്യം: ഉത്തരേന്ത്യയില്‍ മരണം 150 ആയി
ദില്ലി: ഉത്തരേന്ത്യയില്‍ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 150 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശില്‍ 11 പേര്‍ മരിച്ചു.
വാഹന, റെയില്‍, വ്യോമ ഗതാഗതം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. ദില്ലയിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.
ഞായറാഴ്ച രാത്രി നഗരത്തിലെങ്ങും കനത്ത മൂടല്‍മഞ്ഞായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ മൂടല്‍മഞ്ഞ് കുറഞ്ഞിട്ടുണ്ടെങ്കിലും താപനില കുറഞ്ഞ നിലയിലാണ്.
പഞ്ചാബും ഹരിയാനയും ഇപ്പോഴും അതിശൈത്യത്തിന്റെ പിടിയിലാണ്.












Click it and Unblock the Notifications