കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ക്ക് ഐഎസ്ഐ ഫണ്ട് കൂട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീരിലും അതിര്‍ത്തി നിയന്ത്രണരേഖയ്ക്കടുത്തും ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ തീവ്രവാദി സംഘടനകള്‍ക്ക് നല്‍കുന്ന ഫണ്ട് ഇരട്ടിപ്പിച്ചെന്ന് റിപ്പോര്‍ട്ട്.

നിയന്ത്രണരേഖയ്ക്കടുത്ത് ഐ എസ് എ തുടങ്ങിയ അഭയാര്‍ഥി സഹായ സെല്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റിലായ ചില പാകിസ്ഥാന്‍ തീവ്രവാദികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെട്ടത്.

എല്ലാ തീവ്രവാദി സംഘടനകളിലെയും ഭീകരര്‍ക്ക് ഈ സെല്‍ ദിവസേന പണവും മറ്റും നല്‍കുന്നുണ്ട്. വിരമിച്ച പാകിസ്ഥാന്‍ കേണലായ അബ്ദുള്‍ റഹ്മാനാണ് സെല്ലിന്റെ മേധാവി. ബംഗ്ലാദേശില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അബ്ദുള്‍ റഹിമാന്‍.

അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ചുമതലയും അബ്ദുള്‍ റഹ്മാനുണ്ട്. ജമ്മു കശ്മീരില്‍ നിന്നെത്തിയ അഭയാര്‍ഥികളെന്ന നിലയിലാണ് ഇവരെ ക്യാമ്പില്‍ താമസിപ്പിക്കുന്നത്.

അതിര്‍ത്തി നിയന്ത്രണരേഖയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ തീവ്രവാദി സംഘടനകളും ഐ എസ് എയുടെ മേല്‍നോട്ടത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തീവ്രവാദി സംഘടനകള്‍ക്ക് വന്‍തോതിലാണ് ഐ എസ് ഐ ഫണ്ട് നല്‍കുന്നത്. അല്‍-ബുറാക്ക് പോലുള്ള ചെറിയ തീവ്രവാദി സംഘടനകള്‍ക്ക് ഏഴ് ലക്ഷം രൂപ പ്രതിമാസം ലഭിക്കുമ്പോള്‍ ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള വലിയ സംഘടനകള്‍ക്ക് ലഭിക്കുന്നത് മാസത്തില്‍ 50 ലക്ഷം രൂപയാണ്.

കശ്മീര്‍ താഴ്വരയില്‍ അക്രമം നടത്താനുള്ള പണം തീവ്രവാദി സംഘടനകള്‍ എടുക്കുന്നത് ഈ സഹായധനത്തില്‍ നിന്നാണ്. എല്ലാ തീവ്രവാദി സംഘടനകള്‍ക്കും നിയന്ത്രണ രേഖയ്ക്ക് സമീപം ആക്രമണം നടത്താനായുള്ള പ്രത്യേക സംഘങ്ങളുണ്ട്.

തീവ്രവാദി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള പണം എത്തിക്കുന്നത് റാവല്‍പിണ്ടിയിലെ ഒരു ക്യാമ്പിലെ ബ്രിഗേഡിയര്‍ പദവിയിലുള്ളയാള്‍ വഴിയാണ്.

അനായാസം പണം കണ്ടെത്താന്‍ ഐ എസ് ഐ പല വഴികളും കണ്ടെത്തിയിട്ടുണ്ട്. ദുബൈയിലുള്ള പല വ്യവസായികളും തീവ്രവാദികള്‍ക്ക് നല്‍കാനായി പണം പാകിസ്ഥാന് കൊടുക്കുന്നുണ്ട്.

പാക് അധീശ കശ്മീരിലെ ഹൂറിയത്ത് കോണ്‍ഫറന്‍സ് ഘടകത്തിന് പ്രത്യേകം പണം ഐ എസ് ഐ നല്‍കുന്നുണ്ട്. അക്രമത്തില്‍ മരിച്ച ആളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കാനായി കൊടുക്കുന്ന പണത്തിന് പുറമേയാണിത്. ഉന്നത ഹൂറിയത്ത് നേതാക്കള്‍ ഈ പണം ക്രമ വിരുദ്ധമായി ചെലവാക്കുന്നതായി ഈയിടെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു കോടിയിലേറെ രൂപയാണ് നേതാക്കള്‍ സ്വന്തമാക്കിയത്. അക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാനായി ഹൂറിയത്ത് കോണ്‍ഫറന്‍സിന് കൊടുത്ത പണമായിരുന്നു ഇത്.

ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന സംഘടനയ്ക്ക് ജമാഅത് എ ഇസ്ലാമി എന്ന സംഘടനയില്‍ നിന്നും പണം കിട്ടുന്നുണ്ട്. ഈ സംഘടന പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ചെലവിനായി 500 രൂപ വീതം നല്‍കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X