ഐടിപിഎല്ലില്‍ ഹോട്ടല്‍ തുടങ്ങുന്നു
ബാംഗ്ലൂര്‍: ക്ലബ് ഹൗസ് സൗകര്യങ്ങളോടെ ഉന്നത നിലവാരമുള്ള ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക് ലിമിറ്റഡ് (ഐ ടി പി എല്‍ ) ചര്‍ച്ചകള്‍ നടത്തിവരുന്നു.
ഇന്ത്യയിലെ ഒരു പ്രധാന ഹോട്ടല്‍ ഓപ്പറേറ്ററുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഐ ടി പി എല്‍ ചെയര്‍പേഴ്സണ്‍ ചോങ് സിയാക് ചിങ് അറിയിച്ചു.
വൈറ്റ് ഫീല്‍ഡിലെ പാര്‍ക്കിലെ എക്സ്പ്ലോറര്‍ എന്ന കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
സിങ്കപ്പൂര്‍ പ്രസിഡന്റ് എസ്. ആര്‍. നാതനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
പാര്‍ക്കില്‍ ഇപ്പോള്‍ 100 കമ്പനികളും 8,500 ജീവനക്കാരുമാണുള്ളത്. പുതിയ കെട്ടിടത്തിലെ 60 ശതമാനവും കമ്പനികള്‍ ബുക്ക് ചെയ്തുകഴിഞ്ഞെന്ന് ചോങ് സിയാക് ചിങ് അറിയിച്ചു.












Click it and Unblock the Notifications