രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് എതിരല്ല
ജബല്‍പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ അന്യമതസ്ഥരുടെ ആരാധനാസ്ഥലം കയ്യേറുന്നതിനോട് യോജിക്കാനാവില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്സിംഗ് പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും പിന്തുണക്കുകയാണെങ്കില്‍ അയോധ്യാ പ്രശ്നം ഒരു തിരഞ്ഞെടുപ്പ് വിഷയമായി തുടരില്ലെന്നും പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനാവുമെന്നും വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ദിഗ്വിജയ്സിംഗ്.
ക്ഷേത്രപ്രശ്നത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടോയെന്ന തൊഗാഡിയയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ്.
അയോധ്യാ പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രശ്നം സംബന്ധിച്ച വാദഗതികള്‍ കോടതിയെ ബോധിപ്പിക്കുകയാണ് തൊഗാഡിയ ചെയ്യേണ്ടതെന്ന് ദിഗ്വിജയ്സിംഗ് പറഞ്ഞു.












Click it and Unblock the Notifications