അമൃതാനന്ദമയി തമിഴ് നാട്ടിലേയ്ക്ക്
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മാതാ അമൃതാനന്ദമയി ജനവരി ആറ് ന് തമിഴ് നാട്ടിലേയ്ക്ക് പോകും.
മൂന്ന് ദിവസത്തെ തമിഴ് നാട് സന്ദര്‍ശനത്തിന് ശേഷം അമൃതാന്ദമയി കൊല്ലം ജില്ലയിലെ വള്ളിക്കാവിലേയ്ക്ക് പോവും.
കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ ബ്രഹ്മസ്ഥാന കേന്ദ്രത്തിലാണ് അമൃതാനന്ദമയി. തിരുവനന്തപുരത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ അമൃതാനന്ദമയിയെകാണാന്‍ ബ്രഹ്മസ്ഥാന കേന്ദ്രത്തില്‍ എത്തിയിരുന്നു.
ജനവരി 25 മുതല്‍ 31 വരെ കൊല്ലത്തെ അമൃത പുരിയിലുണ്ടാവും. ഏപ്രില്‍ രണ്ട് മുതല്‍ അഞ്ചുവരെ എറണാകുളത്തായിരിയ്ക്കും മാതാ.












Click it and Unblock the Notifications