ശുദ്ധവായു ഇല്ലാതെ കോഴിക്കോട്
കോഴിക്കോട്: ഇടുങ്ങിയ റോഡുകളില്‍ അനുദിനം കൂടിവരുന്ന തിരക്കും കൂറ്റന്‍ കെട്ടിടങ്ങളും നിമിത്തം കോഴിക്കോട് നഗരത്തില്‍ വായുമലിനീകരണം കൂടിവരുന്നു.
നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ കോര്‍പ്പറേഷന് പല പദ്ധതികളുമുണ്ടെങ്കിലും അതൊക്കെ നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ കോര്‍പ്പറേഷനാവുന്നില്ല.
തിരക്കിനിടയില്‍ ആശ്വാസം കണ്ടെത്തുന്നതിന് നഗരത്തിലുള്ളവര്‍ പോവുന്നത് മാനാഞ്ചിറ പാര്‍ക്കിലേക്കും കടല്‍ത്തീരത്തേക്കുമാണ്. നഗരമധ്യത്തിലാണെങ്കിലും ശാന്തമായ സ്ഥലമാണ് മാനാഞ്ചിറ പാര്‍ക്ക്.
പാര്‍ക്ക് മോടിപിടിപ്പിക്കുന്നതിന് കോര്‍പ്പറേഷന് പല പദ്ധതികളുമുണ്ടെന്ന് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിക്കല്‍ ഫൗണ്ടയിന്‍ പാര്‍ക്ക് മിനി അമ്യൂസ്മെന്റ് പാര്‍ക്കാക്കി വികസിപ്പിക്കും.
കടപ്പുറത്തും ഡ്രീംസിറ്റിയിലും വിനോദം പകരുന്ന സംവിധാനങ്ങള്‍ കൊണ്ടുവന്നാല്‍ മാനാഞ്ചിറിയിലെ തിരക്കൊഴിയുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications