വൈദ്യുത പദ്ധതിക്ക് ചൈനാ സഹകരണം
തിരുവനന്തപുരം: ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ടര്‍ബൈന്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൈനയിലെ കമ്പനിയുമായി ധാരണയിലായി.
ജനവരി ആറ് തിങ്കളാഴ്ച വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉന്നതോദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വൈദ്യുതിയുടെ ആഭ്യന്തര ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധാരണയനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 500 മെഗാവാട്ട് ശേഷിയുള്ള 60 ചെറുകിട വൈദ്യുതപദ്ധതികള്‍ നിര്‍മിക്കും.
ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി കെല്‍ട്രോണും ചൈനയിലെ ലൂഷിമ കമ്പനിയുമായി ധാരണയിലായി.












Click it and Unblock the Notifications