കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളനാട് ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയിലെ വെള്ളനാട് ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്തായി പ്രഖ്യാപിക്കും.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പദ്ധതിയുടെ ഭാഗമായാണ് പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം വെള്ളനാട് പഞ്ചായത്തില്‍ നടപ്പിലാക്കിയത്.

പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ കമ്പ്യൂട്ടറില്‍ ലഭ്യമാണ്. വോട്ടര്‍പ്പട്ടിക, റേഷന്‍ കാര്‍ഡ്, ഭൂമിയുടെ ഉടമസ്ഥത തുടങ്ങിയവയുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ പൗരന്മാരുടെയും വിവരം കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുണ്ട്. ഇതുകൂടാതെ പരാതികള്‍ കൈകാര്യം ചെയ്യുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍ക്കുന്നതും നികുതി ശേഖരിക്കുന്നതുമെല്ലാം ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഒന്നര വര്‍ഷം കൊണ്ടാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി തുടങ്ങുമ്പോള്‍ കുത്തഴിഞ്ഞ നിലയിലായിരുന്നു പഞ്ചായത്ത് ഭരണം.

കമ്പ്യൂട്ടര്‍വത്കരണത്തിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X