മന്ത്രിമാര്‍ പണിയെടുക്കുന്നില്ല: കണ്ണന്താനം
കോഴിക്കോട്: പണിയെടുക്കാത്ത മന്ത്രിമാരും ഐ എ എസ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നവരുമാണ് കേരളത്തിന്റെ വികസനത്തെ മുരടിപ്പിച്ചതെന്ന് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം.
മണ്ണിലേക്ക്, മനുഷ്യനിലേക്ക് എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.
ക്രിയാത്മകമായി ഒന്നും തന്നെ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നും സെമിനാറുകളും ശില്പശാലകളും മാത്രമാണ് നടക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ശില്പശാല കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. എ. സുജനപാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications