Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷസാക്ഷി ദിനത്തില്‍ ജലസംരക്ഷണ സമ്മേളനം

പാലക്കാട്: ഗാന്ധിജിയുടെ രക്ഷസാക്ഷി ദിനമായ ജനവരി 30 ന് ജല സംരക്ഷണ സമ്മേളനം നടത്താന്‍ മലമ്പുഴ ജല സംരക്ഷണ സമിതി തീരുമാനിച്ചു.

മലമ്പുഴയിലെ ജലം സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യചങ്ങല തീര്‍ക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ദിവസം സമ്മേളന ദിവസം തീരുമാനിയ്ക്കും. മലമ്പുഴ അണക്കെട്ടിന് ചുറ്റുമായാണ് മനുഷ്യചങ്ങല തീര്‍ക്കുന്നത്.

മലമ്പുഴ അണക്കെട്ടിലെ വെള്ളം അന്താരാഷ്ട്ര കുത്തകകള്‍ക്ക് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് എതിരായി രൂപീകരിച്ച സമിതിയാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

മലമ്പുഴ അണക്കെട്ടിലെ വെള്ളം കഞ്ഞിക്കോട് വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാനായി കുത്തക കമ്പനികള്‍ക്ക് കരാര്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.

എന്‍. എന്‍. കൃഷ്ണദാസ് എം. പി യാണ് പുതുതായി രൂപീകരിച്ച സമിതിയുടെ കണ്‍വീനര്‍. കക്ഷിരഹിതമാണ് സമിതി എന്ന് പറയുന്നുണ്ടെങ്കിലും രൂപീകരണ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+