Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലേയ്ക്ക് ആറ് വിമാനങ്ങള്‍ കൂടി

കൊച്ചി: കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേയ്ക്ക് ആറ് വിമാനങ്ങള്‍കുടി സര്‍വീസ് നടത്തും. ഈ മാര്‍ച്ചോടെയാണ് ഇത് തുടങ്ങുന്നത്.

കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കെ റോയ് പോള്‍ ആണിത് വ്യക്തമാക്കിയത്. സൗദി അറേബ്യയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് സൗദിയാ എന്ന വിമാന കമ്പനി കൊച്ചിയിലേയ്ക്ക് മൂന്ന് വിമാനങ്ങളും എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് നിന്ന് റിയാദിലേയ്ക്ക് മൂന്ന് വിമാനങ്ങളും പറപ്പിയ്ക്കും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ കൊച്ചിവഴിയും മറ്റൊരു വിമാനം കോഴിക്കോട് വഴിയുമായിരിയ്ക്കും പോവുക. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന സൗദിയായുടെ വിമാനങ്ങളില്‍ 900 സീറ്റുകള്‍ ഉണ്ടായിരിയ്ക്കും. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റോയ് പോള്‍ ഇത് വ്യക്തമാക്കിയത്.

ജൂണ്‍ - ജൂലായ് മാസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നുണ്ട്. കോഴിക്കോട്ട് നിന്നും കൊച്ചിയില്‍ നിന്നും ജദ്ദയ്ക്ക് ഓരോ വിമാനസര്‍വീസുകളാണ് തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നത്. ദമാം - കോഴിക്കോട് റൂട്ടിലും പുതിയ വിമാന സര്‍വീസ് തുടങ്ങും.

എല്ലാദിവസവും കൊച്ചിയില്‍ നിന്ന് ദുബൈയിലേയ്ക്കും അബുദാബിയിലേയ്ക്കും വിമാനങ്ങല്‍ പറത്താനുള്ള പദ്ധതിയും എയര്‍ ഇന്ത്യയ്ക്ക് ഉണ്ട്.

തിരുവനന്തപുരം വിമാനത്താവളം നവീകരിയ്ക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ട്. ഇതിനായി 150 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. ഈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പണിയും ഇതില്‍ പെടും. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഉടനേതന്നെ ടെര്‍മിനലിന്റെ പണി തുടങ്ങാനാവും.

കോഴിക്കോട് വിമാനത്താവളം 90 കോടി രൂപ മുടക്കി നവീകരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഈവിമാനത്താവളത്തില്‍ മൂന്ന് എയ്റോ ബ്രിഡ്ജുകള്‍ പണിയും. റോയ് പോള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+