ബസ് കത്തിക്കല്‍: അറസ്റ് തുടരുന്നു
കണ്ണൂര്‍: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കത്തിച്ച കേസുകളില്‍ പി ഡി പി സംസ്ഥാന സമിതി അംഗം മജീദ് പറമ്പായിയെ തമിഴ്നാട് പൊലീസ് അറസ്റ് ചെയ്തു.
കതിരൂര്‍ കായലോട് സ്വദേശിയായ മജീദിനെ കാടാച്ചിറയിലുള്ള ഭാര്യവീട്ടില്‍ നിന്ന് ജനവരി അഞ്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ് ചെയ്തത്. കോയമ്പത്തൂര്‍ പ്രസ് ക്ലബിന് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റിലായവരില്‍ നിന്നാണ് മജീദിനെ കുറിച്ച് വിവരം ലഭിച്ചത്.
ബസ് കത്തിക്കുന്നതിന് മജീദ് ബന്ധപ്പെട്ടവര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ പ്രസ് ക്ലബിന് നേരെ നടന്ന അക്രമവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സംശയമുണ്ട്. പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയുമായി അടുത്ത ബന്ധമുള്ളയാളാണ് മജീദ്.
അക്രമസംഭവങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ ചിലര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications