ജിം: പെരിയാര്‍, മലമ്പുഴ പദ്ധതികള്‍ ഇല്ല
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ മലമ്പുഴ, പെരിയാര്‍ ജലവിതരണ പദ്ധതികള്‍ ഉള്‍പ്പെടുത്തില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായ കമ്പനികള്‍ നാല് മാസം കൂടി സമയം ചോദിച്ചതിനാലാണിത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ അനുമതി ലഭിച്ചതാണ് പെരിയാര്‍ പദ്ധതിയ്ക്ക്. ജലസേചന വകുപ്പ് വികസിപ്പിച്ച പദ്ധതിയാണിത്.
പെരിയാറിലെ വെള്ളം സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications