കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിരി ബാലസുബ്രഹ്മണ്യം ലിംകാ ബുക്കില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: തെക്കേഇന്ത്യയിലെ പ്രമുഖ ക്വിസ് മാസ്ററായ ഗിരി പിക്ബ്രെയിന്‍ ബാലസുബ്രഹ്മണ്യം ഏഴ് റെക്കോഡുകളോടെ 2003ലെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം നേടി.

എട്ട് റെക്കോഡുകളോടെ സിദ്ധാര്‍ത്ഥ ബസു ആണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴ് റെക്കോഡുകള്‍ വീതമുള്ള ഗിരി ബാലസുബ്രഹ്മണ്യവും ഡെറിക്ക് ഒബ്രിയോണുമാണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യാഇന്‍ഫൊ ഡോട്ട് കോമിന്റെ സഹ സ്ഥാപനമായ മേധാവിയാണ് ഗിരി. ഒപ്പം ഇന്ത്യഇന്‍ഫൊയുടെ വൈസ് പ്രസിഡണ്ടും.

1990 ല്‍ തുടങ്ങിയ ലിംകാ റെക്കോഡ് ബുക്കില്‍ ഇത് ആദ്യമായാണ് ക്വസിന് പ്രത്യേക വിഭാഗം തുടങ്ങുന്നത്. 1997 ഓഗസ്റ് 15 ന് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതാണ് ഗിരിയുടെ ഒരു പ്രധാന നേട്ടം. അന്ന് 522 ചോദ്യങ്ങളാണ് വിജയാര്‍ത്ഥികളോട് ഗിരി ചോദിച്ചത്. ഒറ്റദിവസം ഒരു ക്വിസ് മാസ്റര്‍ ഇത്രയും അധികം ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ഇത് ആദ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X