തമിഴ്നാട് പൊലീസ് സംഘം കണ്ണൂരില്‍
കണ്ണൂര്‍: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കത്തിക്കുകയും കോയമ്പത്തൂര്‍ പ്രസ് ക്ലബിന് നേരെ ആക്രമം നടത്തുകയും ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണത്തിനായി തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണം സംഘം കണ്ണൂരിലെത്തി.
കഴിഞ്ഞ ദിവസം അറസ്റിലായ പി ഡി പി സംസ്ഥാന സമിതി അംഗം മജീദ് പറമ്പായിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരില്‍ അന്വേഷണം നടത്തുന്നത്.
നീര്‍ച്ചാലിലെ ആസാദ് വധക്കേസിലെ പ്രതികളായ നസീര്‍, ഷബീര്‍ എന്നിവര്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടുപേരും ഒളിവിലാണെന്നാണ് അറിയുന്നത്.












Click it and Unblock the Notifications