ഷബീറിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് കോടതി
കൊച്ചി: കേരളത്തിലും കോയമ്പത്തൂരിലും നടന്ന അക്രമങ്ങളിലെ പ്രധാന പ്രതികളിലൊരാളായ ഷബീറിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഷബീറിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ കാക്കനാട് സ്വദേശി റംലത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിമേലാണ് നിര്‍ദേശം. ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, കെ. കെ. ദിനേശന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ഡിസംബര്‍ 31ന് ചോദ്യം ചെയ്യാനായി തൃക്കാക്കര അസിസ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ വിളിപ്പിച്ചതിന് ശേഷം ഷബീറിനെ കാണാനില്ലെന്ന് ഹര്‍ജിയില്‍ പരാതിപ്പെട്ടു.
അതേ സമയം ചോദ്യം ചെയ്യലിന് ശേഷം ഷബീറിനെ വിട്ടയച്ചെന്നും അതിന് ശേഷം തമിഴ്നാട് പൊലീസ് ഷബീറിനെ അറസ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഷബീറിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ജനവരി ഒമ്പത് വ്യാഴാഴ്ച കോടതിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.












Click it and Unblock the Notifications