യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യയാത്ര
തിരുവനന്തപുരം: യു എ ഇയില്‍ നിന്ന് പൊതുമാപ്പിന്റെ അടിസ്ഥാനത്തിലെത്തുന്ന മലയാളികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇതുസംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് തങ്ങളുടെ സ്വദേശത്തെത്താന്‍ കെ എസ് ആര്‍ ടി സി സൗജന്യ സര്‍വീസ് നടത്തും. മുംബൈയിലെത്തുന്നവരെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
ഗള്‍ഫില്‍ നിന്നെത്തുന്നവരുടെ എണ്ണം കൃത്യമായറിയില്ലെന്ന് ഉപസമിതി ചെയര്‍മാന്‍ മന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.












Click it and Unblock the Notifications