Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും:മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്‍ഫോസിസിന്റെ വരവോടെ കേരളത്തില്‍ ഐടി രംഗത്ത് വന്‍കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. ബാംഗ്ലൂരില്‍ ഇന്‍ഫോസിസുമായി ചര്‍ച്ച നടത്തിയ ശേഷം മടങ്ങിയെത്തിയ അദ്ദേഹം ജനവരി എട്ട് ബുധനാഴ്ച വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

കര്‍ണ്ണാടക സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ ഐടി മേഖലയില്‍ മാത്രം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കേരളവും ഈ വഴിക്ക് നീങ്ങിയാല്‍ ഐടി മേഖലയില്‍ മാത്രം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏതാനും ലക്ഷം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാന്‍ കഴിയും.- മുഖ്യമന്ത്രി പറഞ്ഞു.

2003 കേരളത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ വര്‍ഷമാണ്. സംശയങ്ങളുടെ പേരില്‍, വിവാദങ്ങളുടെ പേരില്‍ ആരും വികസനത്തിന് തടസ്സം നില്ക്കരുത്. ആഗോളനിക്ഷേപക സമ്മേളനം കേരളത്തിന്റെ വികസനത്തെ സഹായിക്കും. യുഡിഎഫിന് ഒറ്റയ്ക്ക് കേരളത്തെ വികസിപ്പിച്ചെടുക്കാമെന്ന് യാതൊരു വ്യാമോഹവുമില്ല. കേരളത്തിന്റെ വികസനം എന്നത് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ കുടുംബപ്രശ്നമല്ല. - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+