ജിം: 20 രാജ്യങ്ങളിലെ പ്രതിനിധികളെത്തും
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ യു എസ്, യു കെ, ജര്‍മനി, ബഹ്റിന്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
മലേഷ്യന്‍ മന്ത്രി സാമി വേലുവിന്റെ നേതൃത്വത്തിലാണ് മലേഷ്യയില്‍ നിന്നുള്ള സംഘമെത്തുക. യു എ ഇയില്‍ നിന്നും എത്തുന്ന വ്യവസായികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘത്തെ മന്ത്രി ഷെയ്ക്ക് റെക്കാദ് ബിന്‍ സലേം അല്‍ റെക്കാദ് നയിക്കും.
അടിസ്ഥാന സൗകര്യവികസനം, വിവരസാങ്കേതിക വിദ്യ, വിനോദസഞ്ചാരം, കൃഷിയും ജൈവ സാങ്കേതികവിദ്യയും, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും, നഗരവികസനം എന്നീ ആറ് മേഖലകളിലെ നിക്ഷേപ സംബന്ധമായ വിവിധ ചര്‍ച്ചകള്‍ നടക്കും.
80 പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. കേരളത്തിന്റെ രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേ, കൊച്ചിയിലെ മെട്രോ സ്കൈബസ്, ഗള്‍ഫിലേക്കുള്ള കപ്പല്‍ എന്നീ പദ്ധതികള്‍ ഇതില്‍പ്പെടും.












Click it and Unblock the Notifications