ഇന്‍ഫോസിസ് കേരളത്തിലേക്ക്
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ടെക്നോളജീസ് കേരളത്തില്‍ സോഫ്റ്റ്ഫെയര്‍ കേന്ദ്രം ആരംഭിക്കുന്നു.
ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍. ആര്‍. നാരായണമൂര്‍ത്തിയുമായി ഡിസംബര്‍ ഏഴ് ചൊവാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ സോഫ്റ്റ്വെയര്‍ ഡെലവപ്പ്മെന്റ്െ കേന്ദ്രം സ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചതായി ഇന്‍ഫോസിസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലും അറിയിച്ചു.
ഏകദേശം 25 ഏക്കര്‍ സ്ഥലത്ത് സോഫ്റ്റ്വേര്‍ ഡെവലപ്പ്മെന്റിനുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനാണ് ഇന്‍ഫോസിസ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മുതല്‍മുടക്ക് മുതലായ മറ്റ് വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇന്‍ഫോസിസിന്റെ ഉന്നതതലസംഘം കേരളത്തിലെത്തും.
2003ല്‍ തന്നെ ഇന്‍ഫോസിസ് കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കും.












Click it and Unblock the Notifications