Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്യു യോഗത്തില്‍ കൂട്ടത്തല്ല്

കൊച്ചി: കെഎസ്യു സംസ്ഥാനകണ്‍വെന്‍ഷനില്‍ കൂട്ടത്തല്ല്. ജനവരി എട്ട് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കെഎസ്യു പുനസംഘടനയെക്കുറിച്ചുള്ള തര്‍ക്കത്തെച്ചൊല്ലിയാണ് പ്രശ്നമുണ്ടായത്. എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുരളീധരന്‍ ഉദ്ഘാടനപ്രസംഗം തുടങ്ങി അധികം വൈകാതെയാണ് പ്രശ്നമുണ്ടായത്.

കെഎസ്യു പുന:സംഘടനയെക്കുറിച്ച് പറയണമെന്നാവശ്യപ്പെട്ട് ഒരു കെഎസ്യു പ്രവര്‍ത്തകന്‍ മുരളീധരന്റെ പ്രസംഗത്തിനിടയില്‍ വേദിയിലേക്ക് കയറി ബഹളമുണ്ടാക്കാന്‍ തുനിഞ്ഞപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ഈ പ്രവര്‍ത്തകനെ ചിലര്‍ വേദിയില്‍ നിന്ന് പിടിച്ചുമാറ്റാനും മര്‍ദ്ദിക്കാനും ശ്രമിച്ചപ്പോള്‍ സദസ്സില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അധികം വൈകാതെ കൂട്ടത്തല്ല് പുറത്തേക്കും വ്യാപിച്ചു. പ്രവര്‍ത്തകരോട് ശാന്തരാകാന്‍ നേതാക്കള്‍ മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അടങ്ങിയില്ല.

കൂട്ടത്തല്ലിന് കാരണക്കാരായ രണ്ട് കെഎസ്യു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി കെഎസ്യു സംസ്ഥാനപ്രസിഡന്റ് അറിയിച്ചു. അക്രമത്തിന് ഉത്തരവാദികളായ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. കെഎസ്യു പുന:സംഘടന വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+