തലസ്ഥാന നഗരി ശുചീകരിക്കുന്നു
തിരുവനന്തപുരം: നഗര ശുചീകണത്തിന്റെ ഭാഗമായി തലസ്ഥാന നഗരത്തിന്റ വിവിധ ഭാഗങ്ങളില്‍ പോസ്ററുകളും ബാനറുകളും നീക്കം ചെയ്തുതുടങ്ങി.
കവടിയാര്‍, കിഴക്കോട്ട ഭാഗങ്ങളിലുള്ള വാര്‍ഡുകളിലാണ് ആദ്യം ശുചീകരണ പദ്ധതി നടപ്പിലാക്കുന്നത്. ചവറ് നീക്കല്‍ തൊഴിലാളികള്‍ റോഡുകള്‍ വൃത്തിയാക്കാനും തുടങ്ങി.
യാചകരെയും നടപ്പാതകളിലെ കച്ചവടക്കാരെയും റോഡരികുകളില്‍ നിന്ന് മാറ്റി. യാചകരില്‍ നിന്ന് എതിര്‍പ്പുണ്ടായെങ്കിലും ബലം പ്രയോഗിച്ചു തന്നെ മാറ്റുകയായിരുന്നു. പൊലീസിന്റെ സഹായത്തോടൊണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടപ്പാതകളിലെ കച്ചവടക്കാരെ മാറ്റിയത്.
നഗര ശുചീകരണ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications