മദ്നിയെ പീഡിപ്പിക്കുന്നത് തുടരുന്നു: പിഡിപി
കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിമാരായ കെ. എസ്. നാസര്‍, അഡ്വ. സത്യനാഥ് എന്നിവര്‍ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ മദ്നിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. പല രോഗങ്ങളുമുള്ള മദ്നിയെ മരുന്നുകള്‍ കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് അറിയുന്നത്. പി ഡി പി നേതാക്കള്‍ ജനവരി എട്ട് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോയമ്പത്തൂരിലും കേരളത്തിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പി ഡി പിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസുകാരുടെ നിരീക്ഷണത്തില്‍ സെല്ലില്‍ കഴിയുന്ന മദ്നി മൊബൈല്‍ ഫോണില്‍ അക്രമത്തിന് നിര്‍ദേശം നല്‍കിയെന്ന് പറയുന്നത് അസംബന്ധമാണ്.
പി ഡി പിയ്ക്കെതിരെ ഫാസിസ്റ് ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അക്രമസംഭവങ്ങളില്‍ പി ഡി പിക്കാരെ കുറ്റക്കാരാക്കുന്നതെന്ന് കെ. എസ്. നാസറും അഡ്വ. സത്യനാഥും പറഞ്ഞു.












Click it and Unblock the Notifications