റെയ്ഡ്: എസ്പിയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തു.
പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡിസംബര്‍ ആറ് തിങ്കളാഴ്ച റൂറല്‍ എസ് പിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയത്.
വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം എസ് പി ടി. ശ്രീസുകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് എസ് പിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റൂറല്‍ എസ് പി ജി. ലക്ഷ്മണ്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജി. ഗിരീശന്‍, പൊലീസുകാരായ രാജന്‍, മധു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ശുപാര്‍ശ.
പാസ്പോര്‍ട്ട് അപേക്ഷകളിന്മേല്‍ യഥാസമയം വെരിഫിക്കേഷന്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയിരുന്നുവെന്നും അപേക്ഷകള്‍ എസ് പിയുടെ വെരിഫിക്കേഷന് വേണ്ടി മാറ്റിവെച്ച് പണം വാങ്ങുകയായിരുന്നു ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications