ജിം ല്‍ കൃഷി അധിഷ്ടിത പദ്ധതികള്‍
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ വന്‍തോതില്‍ നേന്ത്രക്കാ വറ്റല്‍ ഉണ്ടാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ സമര്‍പ്പിയ്ക്കും.
ഇതിനൊപ്പം മറ്റ് 12 ഭക്ഷ്യ സംസ്കരണപദ്ധതികളും വയ്ക്കുന്നുണ്ട്. ഇതിനെല്ലാം കൂടി 1200 കോടി രൂപ മുതല്‍ മുടക്ക് വരും. മികച്ച നിക്ഷേപകരെ കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശം. നേന്ത്രക്കാ വറ്റലിന് പുറമേ സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, വനസ്പതി എന്നിവ ഉണ്ടാക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ സമ്മേളനത്തില്‍ വയ്ക്കുന്നുണ്ട്.
കൂടുതല്‍കാലം കടകളില്‍ സൂക്ഷിയ്ക്കാവുന്ന തരത്തില്‍ കൂടുകളില്‍ അടയ്ക്കാവുന്ന തരത്തിലാണ് നേന്ത്രക്കാ വറ്റല്‍ ഉണ്ടാക്കുന്നത്. ഇത് ഇന്ത്യയിലെയും വിദേശത്തേയും വിപണി ലക്ഷ്യം വച്ചാണ്. 1500 കിലോഗ്രാം വറ്റലെങ്കിലും ഉണ്ടാക്കാവുന്ന സംസ്കരണ ശാലഉണ്ടാക്കാനാണ് പദ്ധതി. ട്രോവ് ലിമിറ്റഡ് എന്ന സ്ഥാപനം ഇതിനകം തന്നെ ഈ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഉപഭോക്തൃ ഉല്പന്നങ്ങള്‍ വിറ്റഴിയ്ക്കുന്ന ഒരു വിപണന ശൃംഘലയ്ക്ക് രൂപം നല്‍കാന്‍ ആര്‍പിജി എന്ന വ്യവസായ സ്ഥാപനം താല്പര്യം കാണിച്ചിട്ടുണ്ട്. ആര്‍പിജിയുടെ ഇത്തരത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിയ്ക്കാനാണ് ഈ പദ്ധതി.












Click it and Unblock the Notifications