ലീലാഗ്രൂപ്പ് കണ്ണൂര്‍ വിമാനത്താവളം പണിയും?
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്ക് നിക്ഷേപകരുമായി ധാരണാപത്രം ഒപ്പ് വച്ചേയ്ക്കും.
300 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ലീലാ ഹോട്ടലുകളുടെ ഉടമസ്ഥരായ ലീലാ ഗ്രുപ്പാണ് പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ലീലാ ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ കണ്ണൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരാണ്.
കോഴിക്കോട് വിമാനത്താവളമുള്ളതുകൊണ്ട് നേരത്തേ കേന്ദ്രസര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളം പണിയുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ലീലാ ഗ്രൂപ്പിന്റെ വൈസ് ചെയല്‍മാന്‍ വിവേക് കൃഷ്ണനും എക്സിക്യൂട്ടീവ് ഡയറക്ടര്‍ വേണു കൃഷ്ണനും കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന് എത്തുന്നുണ്ട്. സര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനാണിത്. കണ്ണൂര്‍ വിമാനത്താവള പദ്ധതി ലാഭത്തില്‍ നടത്താനാവുമെന്നാണ് ലീലാ ഗ്രൂപ്പിന്റെ കണ്ടെത്തല്‍.












Click it and Unblock the Notifications