തമിഴ്നാട്ടില്‍ ലോട്ടറിക്ക് നിരോധനം
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റേതുള്‍പ്പെടെ എല്ലാ ലോട്ടറികളും തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചു. ജനവരി എട്ട് ബുധനാഴ്ച അര്‍ധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവുണ്ടായത്.
ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും ഈ നിരോധനഉത്തരവ് ബാധകമാണ്. ഈയിടെ ഇന്ത്യയാകെ ജനപ്രീതി നേടിയ പ്ലേവിന്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്കും നിരോധനം ബാധകമാണ്. ലോട്ടറിയോടുള്ള അമിതമായ കമ്പം മൂലം തമിഴ്നാട്ടില്‍ ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തികമായി തകര്‍ന്നതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
ചീഫ് സെക്രട്ടറി സെയ്ദ് മുനീര്‍ ഹോഡാ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ലോട്ടറി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications