വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം
ദില്ലി: ചില രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇരട്ട പൗരത്വം നല്‍കുമെന്ന് പ്രധാനമന്ത്രി വാജ്പേയി. ജനവരി ഒമ്പത് വ്യാഴാഴ്ച പ്രവാസി ഭാരതീയരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വാജ്പേയി.
യുകെ, യുഎസ്, കാനഡ തുടങ്ങിയ ഏഴ് രാജ്യങ്ങളിലെ ഇന്ത്യയില്‍ ജനിച്ച വിദേശഇന്ത്യക്കാരെ മാത്രമേ ഇരട്ടപൗരത്വകാര്‍ഡിന് പരിഗണിക്കൂ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദേശത്തു ജോലിക്കു പോകുന്നവര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഇന്ത്യന്‍ വംശജരുമായി ബന്ധം നിലനിര്‍ത്തുന്നതിനുവേണ്ടി ഉപദേശകസമിതി രൂപീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications