വ്യാജരേഖ: ചന്ദ്രമോഹന്‍ അറസ്റില്‍
തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ പത്രപ്രവര്‍ത്തകന്‍ ചന്ദ്രമോഹനനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ് ചെയ്തു. ചന്ദ്രമോഹനെ ജനവരി 10 വെള്ളിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം മുട്ടടയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ജനവരി ഒമ്പത് വ്യാഴാഴ്ച ഹാജരായ ചന്ദ്രമോഹനെ പിന്നീട് ക്രൈംബ്രാഞ്ച് എസ്പി നടരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ചന്ദ്രമോഹനനെ ചോദ്യം ചെയ്ത് വരികയാണ്.
വ്യാജരേഖ തയ്യാറാക്കിയ സ്ഥലവും കമ്പ്യൂട്ടറും കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ചന്ദ്രമോഹന് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രമോഹന്‍ ഉള്‍പ്പെടെ ഇതുവരെ നാല് പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്. സൂര്യാടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, ശോഭന ജോര്‍ജ്ജ് എംഎല്‍എ, ശോഭനയുടെ പിഎ അനില്‍ പി. ശ്രീരംഗം, പത്രപ്രവര്‍ത്തകനും ശോഭനയുടെ അടുത്ത കൂട്ടാളിയുമായ ആര്‍. ജയചന്ദ്രന്‍ എന്നിവരാണ് ഇവര്‍. ഇതില്‍ മറ്റ് നാല് പേരെയും പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications