എസ്എന്‍ഡിപി രാഷ്ടീയപാര്‍ട്ടി
ദില്ലി: എസ്എന്‍ഡിപി(സെക്യുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി) എന്ന പേരില്‍ ഒരു പുതിയ രാഷ്ടീയപാര്‍ട്ടി കേരളത്തില്‍ നിലവില്‍ വന്നു. ഈ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി എസ്എന്‍ഡിപി പാര്‍ട്ടി ചെയര്‍മാന്‍ എസ്. സുവര്‍ണ്ണകുമാര്‍ അറിയിച്ചു.
ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി യോഗത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്ന് സുവര്‍ണ്ണകുമാര്‍ പറഞ്ഞു. ഫിബ്രവരിയില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ നയപ്രഖ്യാപന സമ്മേളനവും റാലിയും നടക്കും.
ഒരു മുന്നണിയിലും ചേരില്ലെന്നും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സുവര്‍ണ്ണകുമാര്‍ അറിയിച്ചു. കണിക്കൊന്ന മഞ്ഞനിറത്തില്‍ ചുമന്ന നക്ഷത്രാങ്കിത കൊടിയാണ് പാര്‍ട്ടിയുടേത്. ഈഴവരുടെയും പിന്നാക്ക ദളിത വിഭാഗങ്ങളുടെയും സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനം ലക്ഷ്യമാക്കി ശ്രീനാരായണഗുരുവിന്റെ ശ്രീനാരായണിസം അടിസ്ഥാനമാക്കി പാര്‍ട്ടി കെട്ടിപ്പടുക്കുമെന്നും സുവര്‍ണ്ണകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications