ഇന്‍ഫോസിസിന്റെ ലാഭം കൂടി
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ടെക്നോളജീസിന്റെ അറ്റാദായത്തില്‍ വന്‍കുതിച്ചുചാട്ടം. 2002 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കമ്പനി 256.31 കോടിയുടെ അറ്റാദായമാണുണ്ടാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായ ലാഭത്തേക്കാള്‍ 24.4 ശതമാനം കൂടുതല്‍. 206.4 കോടി രൂപയായിരുന്നു 2001 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുണ്ടാക്കിയ ലാഭാം.
2002 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുണ്ടായ ലാഭത്തേക്കാള്‍ 13.53 ശതമാനം വര്‍ധനവ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുണ്ടായ ലാഭത്തില്‍ വര്‍ധനവുണ്ട്.
സോഫ്റ്റ്വേര്‍ വികസനത്തിനും ഉത്പന്നങ്ങളിലുമുള്ള വരുമാനത്തില്‍ 45.07 ശതമാനം വര്‍ധനവുണ്ടായി. 660.80 കോടിയില്‍ നിന്നും 958.64 കോടി രൂപയായാണ് വരുമാനം വര്‍ധിച്ചത്.












Click it and Unblock the Notifications