ചന്ദ്രമോഹനെ റിമാന്റ് ചെയ്തു
തിരുവനന്തപുരം: വ്യാജരേഖാ കേസില്‍ ജനവരി ഒമ്പത് വ്യാഴാഴ്ച അറസ്റിലായ പത്രപ്രവര്‍ത്തകനായ എസ്. ചന്ദ്രമോഹനെ കോടതി റിമാന്റ് ചെയ്തു.
ജനവരി 23 വരെയാണ് റിമാന്റ്. നേരത്തേയും കേസന്വേഷണത്തിന്റെ ഭാഗമായി ചന്ദ്രമോഹനെ ചോദ്യം ചെയ്തിരുന്നു. ചന്ദ്രമോഹന് പങ്ക് ഉണ്ടെന്ന് കരുതുന്ന കോവളത്തെ ഒരു മസാജ് പാര്‍ലറും പൊലീസ് റെയ്ഡ് ചെയ്തിരുന്നു.
ഇതിനിടെ ചന്ദ്രമോഹന് രാഷ്ട്രദീപിക സായാഹ്ന പത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് പത്രത്തിന്റെ മാനേജ്മെന്റ് വ്യക്തമാക്കി.












Click it and Unblock the Notifications