ഐ ടി, ടൂറിസം പദ്ധതികള്‍ക്ക് ധാരണയായി
കൊച്ചി: കൊച്ചിയില്‍ കപ്പല്‍ശാലയുമായി ചേര്‍ന്ന് ഐ ടി പാര്‍ക്ക് സ്ഥാപിക്കാനും കോവളത്ത് ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ടൂറിസം പദ്ധതിയ്ക്കും ധാരണാപത്രം ഒപ്പുവെച്ചു. ആഗോളനിക്ഷേപക സമ്മേളനത്തിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെയാണ് രണ്ട് പദ്ധതികള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്.
കപ്പല്‍ശാലയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സ്വകാര്യ ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഐ ടി പാര്‍ക്ക്. 65 കോടി രൂപയുടെ പദ്ധതിയാണ് ഇത്. പദ്ധതി വരുന്നതോടെ പതിനായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരമുണ്ടാവും.
തിരുവനന്തപുരത്ത് ഐ ടി ഡി സിയില്‍ നിന്ന് വാങ്ങിയ സ്ഥലത്ത് ഗള്‍ഫാര്‍ ഗ്രൂപ്പ് ഓഷ്യനേറിയവും ഹൈടെക് തീം പാര്‍ക്കും സ്ഥാപിക്കും.












Click it and Unblock the Notifications