ഗോശ്രീ പാലം: പണി ഇഴയുന്നു
കൊച്ചി: ഗോശ്രീ പദ്ധതിയനുസരിച്ച് പാലങ്ങള്‍ നിര്‍മിക്കുന്ന പണി ഇഴയുകയാണെന്ന് ദ്വീപ് നിവാസികള്‍ പരാതിപ്പെടുന്നു.
പദ്ധതി ആസൂത്രണം ചെയ്തത് അനുസരിച്ച് 2003 ഒക്ടോബറിനകം പദ്ധതി പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ ഈ സമയപരിധി കഴിയാന്‍ ഒമ്പത് മാസങ്ങള്‍ മാത്രം ശേഷിക്കെ 30 ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ആവശ്യമായ മേല്‍നോട്ടമില്ലാത്തതു കൊണ്ടാണ് പാലം പണിയില്‍ കാലതാമസം വരുന്നതെന്ന് ദ്വീപ് നിവാസികളുടെ സംഘടനയായ ഗോശ്രീ ബ്രിഡ്ജസ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രി ചെയര്‍മാനായ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ആറ് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരേണ്ടതാണ്. എന്നാല്‍ അതോറിറ്റി അവസാന യോഗം ചേര്‍ന്നത് 15 മാസം മുമ്പാണ്.












Click it and Unblock the Notifications