കേരളത്തില്‍ ഐഐടി തുടങ്ങും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
ജനവരി 10 വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
400 ഏക്കര്‍ സ്ഥലത്താണ് ഐഐടി കാമ്പസ് സ്ഥാപിക്കുക. ഐഐടി സ്ഥാപിക്കുന്നതിനുള്ള ആകെ ചെലവിന്റെ 50 ശതമാനം കേന്ദ്രം ഗ്രാന്റായി നല്കും. ഏകദേശം 1,000 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഐഐടി കേരളത്തില്‍ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് കേന്ദ്രഅനുമതി ആവശ്യമുണ്ട്. വൈകാതെ കേരളം കേന്ദ്രത്തിന് അപേക്ഷനല്കും. - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications